കംപാല അതിരൂപത ആര്‍ച്ച് ബിഷപ്പ് താമസസ്ഥലത്ത് മരിച്ച നിലയില്‍

ഉഗാണ്ടയിലെ കംപാല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സിപ്രിയന്‍ കിസിറ്റോ ലവാംഗയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കംപാല അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഫാ. പയസ് മെയില്‍ സെന്തുംബ്വെയാണ് മരണവിവരം അറിയിച്ചത്. 1953-ല്‍ ജനിച്ച ഡോ. ലവാംഗ 2006 ഓഗസ്റ്റ് 19 നാണ് കംപാല അതിരൂപതയുടെ മൂന്നാമത്തെ ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.റുബാഗ കത്തോലിക്കാ പള്ളിയില്‍ നടന്ന ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് ഡോ. ലവാംഗ കാര്‍മികത്വം വഹിച്ചിരുന്നു. ഇന്നു രാവിലെ ബിഷപ്പ് താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group