ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ഊഷ്മളമായ സ്വീകരണം ഒരുക്കി ചങ്ങനാശ്ശേരി അതിരൂപത.

ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

നിയുക്ത ആർച്ച്ബിഷപ്പിൻ്റെ മാതൃ ഇടവകയായ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ സഭയുടെ കാനോനിക ക്രമമനുസരിച്ച് പ്രാർത്ഥനാനിർഭരവുമായ സ്വീകരണം ഒരുക്കിയത്.

സിനഡ് സമ്മേളനം കഴിഞ്ഞ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന നിയുക്ത ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് ദേവാലയത്തിൻ്റെ പ്രധാന കവാടത്തിലേക്ക് വിശ്വാസികൾ ആനയിച്ചത്.

പ്രധാന വാതിലിൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാർ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രാർത്ഥന നടത്തിയശേഷം അതിരൂപതയുടെ ഒമ്പതാമത്തെ അധ്യക്ഷനായി നിയുക്തനായ മാർ തോമസ് തറയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ചേർന്നവിധം അതിരൂപതയെ നയിക്കാനുള്ള കരുത്തും ധീരതയുമുള്ള ഇടയനാണ് മാർ തോമസ് തറയിലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group