പ്രവാസി കുട്ടികൾക്ക് ദൈവവിളി വെബിനാറുമായി ചങ്ങനാശ്ശേരി അതിരൂപത

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രവാസികളായ കുട്ടികൾക്ക് അവരുടെ ജീവിതാന്തസ്സ്‌ തിരഞ്ഞെടുക്കകയെന്ന ഉദ്ദേശത്തോടെ ഓൺലൈൻ ദൈവവിളി വെബിനാർ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ് സംഘടിപ്പിച്ചു. അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
സഹായ മെത്രാൻ മാർ.തോമസ് തറയിൽ കുട്ടികൾക്കായി അനുഗ്രഹ പ്രഭാഷണം നടത്തി.
കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി റെക്റ്റർ ഫാ. ഡോ. വർഗീസ് താനമാവുങ്കാൽ, വൈസ് റെക്ടർ ഫാ. ഡോ. ആന്റണി തട്ടാച്ചേരി, ചങ്ങനാശ്ശേരി ദേവമാതാ എഫ് സി സി പ്രൊവിൻഷ്യൽ സി. ഡോ. ലിസ് മേരി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.സീറോ മലബാർ സഭയിൽ പ്രഥമമായി നടത്തപ്പെട്ട ദൈവവിളി വെബ്ബിനാറിന്റെ പ്രവർത്തന വിജയം പ്രവാസ ലോകത്തും വിശ്വാസ പാരമ്പര്യം കൈവിടാതെ തലമുറ വളരുന്നു എന്നതിന്റെ തെളിവാണെന്ന് പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറ്കടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group