വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മുംബൈ അതിരൂപത…

മുംബൈ: പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന റായ്ഗഡ് ജില്ലയിലെ മഹാദി പ്രദേശത്തേക്ക് സഹായഹസ്തവുമായി മുംബൈ അതിരൂപത.വെള്ളപ്പൊക്കത്തെ തുടർന്ന് ഭക്ഷണ ക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി മുംബൈ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സോഷ്യല്‍ അക്ഷന്റെ നേതൃത്വത്തില്‍ 46 ടണ്‍ ഭക്ഷ്യവസ്തുക്കളാണ്
എത്തിച്ചു നൽകിയത്.മഹാദി സെന്റ് ഫ്രാന്‍സിസ് ദൈവാലയം കേന്ദ്രീകരിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്. കൂടാതെ ശുദ്ധജലത്തിനും വലിയ തോതില്‍ ക്ഷാമം നേരിടുന്ന അവസരത്തിൽ രണ്ട് ലക്ഷം ബോട്ടില്‍ ശുദ്ധജലവും പ്രദേശത്തെക്ക് എത്തിച്ചുകഴിഞ്ഞു.എന്നാൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾക്ക് പുറമേ മറ്റ് അടിസ്ഥാന സാധനങ്ങള്‍ കിടക്കവിരികള്‍, പുതപ്പുകള്‍ തുടങ്ങിയവ ആവശ്യമുണ്ടെന്നും ഇതിനായി എല്ലാ സുമനസ്സുകളും സഹായിക്കണമെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജല്‍ ബാരറ്റ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group