മക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങളും പ്രയാസങ്ങളും മാതാപിതാക്കളെ വല്ലാതെ അലട്ടാറുണ്ട്. കുട്ടികള്‍ക്ക് വളരെ പ്രയാസകരമായ രോഗങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കം നഷ്ടപ്പെടുകയും നമ്മുടെ വിശ്വാസം പോലും പരീക്ഷിക്കപ്പെടുകയും ചെയ്യും.
ഇത്തരം പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ സങ്കേതമാണ് പരിശുദ്ധ കന്യാമാതാവ്. തന്റെ മകന്റെ വിവരിക്കാനാവാത്ത സഹനങ്ങളും വേദനകളും കണ്ടു സഹിച്ചു നിന്നവളാണ് മറിയം. അത്രമാത്രം ഇരുണ്ട ജീവിതാവസ്ഥകളിലൂടെ അമ്മ കടന്നു പോയി. എന്നാല്‍ അമ്മ പ്രത്യാശ കൈ വെടിഞ്ഞില്ല. ഇതാ അമ്മയോടൊരു പ്രാര്‍ത്ഥന:
ഓ വ്യാകുല മാതാവേ, ഉന്നതങ്ങളില്‍ നിന്നുള്ള ശക്തിയാല്‍ യേശുവിന്റെ സഹനങ്ങളില്‍ പങ്കുചേര്‍ന്നു കൊണ്ട് അവിടുന്ന് കുരിശിന്‍ ചുവട്ടില്‍ നില കൊണ്ടുവല്ലോ.
ദൈവത്തിന്റെ പദ്ധതിയനുസരിച്ച് അവിടുന്ന് നല്‍കിയ ജീവിതം സര്‍വാത്മനാ അംഗീകരിച്ച അവിടുത്തെ വിശ്വാസം ഞങ്ങള്‍ വാഴ്ത്തുന്നു. ദൈവം വലിയ കാര്യങ്ങള്‍ ചെയ്തു തരും എന്ന് പ്രത്യാശിച്ച അവിടുത്തെ പ്രത്യാശ ഞങ്ങള്‍ വാഴ്ത്തുന്നു. യേശുവിന്റെ മഹാസഹനങ്ങളില്‍ പങ്കു ചേര്‍ന്ന അവിടുത്തെ സ്‌നേഹം ഞങ്ങള്‍ പുകഴ്ത്തുന്നു.
പരിശുദ്ധ മറിയമേ, ഞങ്ങള്‍ അവിടുത്തെ മാതൃക അനുസരിക്കുകയും അവിടുത്തെ സാന്ത്വനം ആവശ്യമുള്ള എല്ലാ കുഞ്ഞുങ്ങളുടെയും അരികില്‍ നില്‍ക്കുകയും ചെയ്യട്ടെ.
ദൈവമാതാവേ, ഞങ്ങളുടെ പരീക്ഷണങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ഞങ്ങളുടെ ആവശ്യങ്ങളില്‍ പരിപാലിക്കുകയും ചെയ്യണമേ. ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
ആമ്മേന്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group