മഹാമാരിക്കെതിരെ പ്രാർത്ഥനയും ഉപവാസവും ആയുധമാക്കുക: ലൂസിയാന ഗവർണർ

വാഷിംഗ്ടൺ ഡിസി :കൊറോണ മഹാമാരി ലോകത്ത് സംഹരം നടത്തുമ്പോൾ മഹാമാരിക്കെതിരെ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങൾ കൊണ്ട് ആത്മീയ യുദ്ധത്തിൽ ഏർപ്പെടുവാൻ വീണ്ടും ആഹ്വാനം നൽകി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ്സ്.കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകാൻ വേണ്ടി ഓഗസ്റ്റ് ഒൻപതുമുതൽ 11വരെയുള്ള മൂന്നു ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിൽ പങ്ക്ചേരുവാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.കോവിഡ് മഹാമാരി സംസ്ഥാനത്ത് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. കഴിഞ്ഞ വർഷം ജൂലൈയിൽ അദ്ദേഹം നടത്തിയ പ്രാർത്ഥനാ ആഹ്വാനത്തിന് ക്രിയാത്മക പ്രതികരണം ലഭിച്ചിരുന്നു.ഇപ്പോഴത്തെ പ്രാർത്ഥനാ ആഹ്വാനത്തിനും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group