ആയുധധാരിയുടെ ആക്രമണo: രണ്ട് പുരോഹിതർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: ആയുധധാരിയുടെ ആക്രമണത്തില്‍ മെക്‌സിക്കോയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ജെസ്യൂട്ട് വൈദികര്‍ കൊല്ലപ്പെട്ടു. ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ.ലൂയിസ് ജെറാർഡോ മോറോ പറഞ്ഞു.

സംഭവത്തെ അപലപിച്ച ഫാ.മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആർതുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. വാർത്തയിൽ ഞെട്ടലും ദുഃഖവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളും പ്രാർത്ഥനകളും മെക്സിക്കോയിലെ ജെസ്യൂട്ടു സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്നും അക്രമ സംഭവങ്ങളില്‍ അറുതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group