കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും മറ്റു സൈനികരും ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു മരിച്ച സംഭവം എല്ലാ രാജ്യസ്നേഹികളെയും അതീവ ദുഖത്തിലാഴ്ത്തുന്നതാണെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ധീരതയോടും സമർപ്പണ മനോഭാവത്തോടും കൂടി സൈനികസേവനം നിർവഹിച്ച ദേശസ്നേഹിയായ സൈനികമേധാവിയാണു ബിപിൻ റാവത്തെന്നും രാജ്യത്തിന്റെ സൈനികരംഗത്തു നവീനമായ ആശയങ്ങളും കാലോചിതമായ പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിനു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും കർദിനാൾ പറഞ്ഞു.സംയുക്ത സൈനിക മേധാവിയുടെയും ഭാര്യയുടെയും സൈനികരുടെയും മരണത്തിൽ കേരള കത്തോലിക്കാ സഭ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കർദിനാൾ മാർ ആലഞ്ചേരി പ്രസ്താവനയിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group