അക്രമം അവസാനിപ്പിക്കാൻ മ്യാന്മർ സൈന്യത്തോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ ചാൾസ് ബോ..

മ്യാന്മർ: മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുവാൻ സൈന്യത്തോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ ചാൾസ് ബോ.ക്രിസ്മസ് ദിനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 35 പേർ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കർദിനാളിന്റെ അഭ്യർത്ഥന.സമാധാനത്തിനായി പരിശ്രമിക്കാൻ ജനാധിപത്യ പ്രസ്ഥാനത്തോടും വംശീയ സായുധ ഗ്രൂപ്പുകളോടും കർദിനാൾ ആഹ്വാനം ചെയ്തു.“ബോംബിംഗ്, ഷെല്ലാക്രമണം, കൊലപാതകം എന്നിവ നിർത്താൻ ഞാൻ സൈന്യത്തോട് ആവശ്യപ്പെടുന്നു. സമാധാനത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കാൻ ജനാധിപത്യ പ്രസ്ഥാനത്തോടും വംശീയ സായുധ സംഘങ്ങളോടും ഞാൻ ആഹ്വാനം ചെയ്യുന്നു. അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഈ ദുരന്തങ്ങൾക്ക് അറുതി വരുത്താൻ ഞാൻ ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group