ക്രൈസ്തവരായ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി

ക്രൈസ്തവരായ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.

തെക്കൻ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് (FECAMDS) വെളിപ്പെടുത്തി.

ഇവരുടെ മോചനം അതിവേഗം ഉറപ്പാക്കാൻ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷൻ്റെ ദേശീയ പ്രസിഡൻ്റ് ഇഗെ ഗബ്രിയേൽ അരിയോയും ദേശീയ സെക്രട്ടറി മേരി റോസ് മാലോമോയും പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ അടുത്ത കുടുംബങ്ങളുമായും ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലിൻ്റെ പകർച്ചവ്യാധി പടരുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m