കോമൺവെൽത്ത് സ്റ്റേഡിയത്തില്‍ മാർപാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാന്‍ എത്തിയത് അരലക്ഷത്തോളം വിശ്വാസികള്‍

കാനഡ സന്ദർശനത്തിന്റെ രണ്ടാം ദിവസം ആൽബെർട്ടയിലെ എഡ്മണ്ടൻ കോമൺവെൽത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാന്‍ എത്തിയത് അരലക്ഷത്തോളം വിശ്വാസികള്‍.പോപ്പ് മൊബൈലിൽ സ്റ്റേഡിയത്തിന് ചുറ്റും വിശ്വാസികളെ അഭിവാന്ദ്യം ചെയ്ത ശേഷമായിരിന്നു പാപ്പ ബലിയര്‍പ്പണത്തിലേക്ക് പ്രവേശിച്ചത്. സ്റ്റേഡിയത്തില്‍ ചുറ്റുന്നതിനിടെ ഏതാനും കൈകുഞ്ഞുങ്ങളെ പാപ്പ ചുംബിച്ചിരിന്നു. ദൈവ മാതാവിന്റെ മാതാപിതാക്കളും യേശുവിന്റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധ അന്നയും ജോവാക്കിമും പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന ഇന്നലെ തിരുനാള്‍ ദിനത്തില്‍ മുൻ തലമുറകൾ ചെയ്ത ത്യാഗങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കൈമാറിയ വിശ്വാസത്തിന്റെ “നിധി സംരക്ഷിക്കേണ്ടതിന്റെ”പ്രാധാന്യത്തെക്കുറിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം.

നമ്മളില്‍ പലരും സുവിശേഷത്തിന്റെ സുഗന്ധം ശ്വസിച്ചത് മുത്തശ്ശീമുത്തശ്ശന്മാരുടെ വീട്ടിലാണ്. വിശ്വാസത്തിന്റെ ശക്തി അത് വീട്ടിൽ തന്നെയാണെന്ന് തോന്നുന്നു. അവർക്ക് നന്ദിയും, സ്നേഹവും പ്രോത്സാഹനവും കരുതലും സാമീപ്യവും മുഖേന വീട്ടിൽ വിശ്വാസത്തെ അടിസ്ഥാനപരമായി കൈമാറ്റം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. വ്യക്തികൾ എന്ന നിലയിലും ഒരു സഭ എന്ന നിലയിലും നമുക്ക് ഇത് പഠിക്കാൻ ശ്രമിക്കാം. മറ്റുള്ളവരുടെ മനസ്സാക്ഷിയെ ഒരിക്കലും സമ്മർദ്ദത്തിലാക്കരുതെന്നും നമുക്ക് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ ഒരിക്കലും തടയരുതെന്നും നമുക്ക് പഠിക്കാം.വിശുദ്ധ ജോവാക്കിമും അന്നയും നമ്മുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ-പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group