അറസ്റ്റിലായ ബിഷപ്പിനെ വിട്ടയച്ചു…

ചൈനീസ് പോലീസ് അറസ്റ്റ് ചെയ്ത കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു. മോചനവാര്‍ത്ത പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുക്കൊണ്ട് ഏഷ്യാന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 25നാണ് യാതൊരു കാരണവും കൂടാതെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ഈ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം മോചിതനായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് കത്തോലിക്കാസഭയില്‍നിന്നുള്ള ബിഷപ്പ് ചുമിന്‍ ഇത് ആറാം തവണയാണ് അറസ്റ്റിലാകുന്നത്. തന്റെ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടിരുന്നു.

ചൈനയിലെ വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ സഭയോടുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ എതിര്‍പ്പാണ് ബിഷപ്പിനെയും വൈദികരെയും തടങ്കലിലാക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.

ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് ചൈന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group