അരുവിത്തുറ തിരുനാളിന് കൊടിയേറി..

കാഞ്ഞിരപ്പള്ളി:ചരിത്ര പ്രസിദ്ധമായഅരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി.ഇന്നലെ വൈകുന്നേരം 5-ന്
വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പുറത്തുനമസ്‌കാരത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പില്‍,
ഫാ. പ്രിന്‍സ് വള്ളോംപുരയിടത്തില്‍, ഫാ. മാത്യു മുതുപ്ലാക്കല്‍,
ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.ഇന്നു 23ന് രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പ്രദക്ഷിണം. 24-നു പ്രധാന തിരുനാള്‍ ദിനത്തിൽ 10.30-നു തിരുനാള്‍ റാസ, 12നു പ്രദക്ഷിണം.
ഏപ്രില്‍ 25 ഇടവകക്കാരുടെ തിരുനാള്‍. വൈകുന്നേരം ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ.23നും 24നും 25നും രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയുണ്ടാകും. മറ്റ് ദിവസങ്ങളില്‍ രാവിലെ 5.30നും 6.30നും 7.30നും 8.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. പ്രദക്ഷിണത്തിന് പ്രത്യേക നിയന്ത്രണവുമുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളും തിരി, എണ്ണ, നേര്‍ച്ച രൂപങ്ങളും നേര്‍ച്ചയായി സ്വീകരിക്കുന്നതല്ല. മേയ് മൂന്നിനു തിരുനാള്‍ സമാപിക്കും. പള്ളിക്കുള്ളില്‍ 75 പേര്‍ക്കും പള്ളി കോമ്പൗണ്ടില്‍ 150 പേര്‍ക്കുമാണ് ഒരേ സമയം പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്വന്തം ലേഖകൻ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group