അരുവിത്തുറ തിരുനാൾ: 22 ന് കൊടിയേറും

കോട്ടയം: സുപ്രസിദ്ധ ജോർജിയൻ തീർഥാടനകേന്ദ്രമായ അരുവിത്തുറ സെൻറ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങളെന്ന് വികാരി.
ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു. 15 മുതൽ 21 വരെ ദിവസവും രാവിലെ
5.30. നും 6.30 നും 7 30 നും 8.30 നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാനയും നൊവേനയും.
22 ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ്.
തുടർന്ന് ജപമാല പ്രദക്ഷിണം.
23 രാവിലെ 5.30നും 6. 45 നും 8 നും വിശുദ്ധ കുർബാന. നൊവേന.
9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ.
പത്തിന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ചു സന്ദേശം നൽകും.
4 30ന് തിരുനാൾ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിവസമായ 24 ന് 10 30 ന് തിരുനാൾ റാസ.
12 30ന് പ്രദക്ഷിണം.
വൈകുന്നേരം 5.15ന് കോട്ടയം രൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഇടവകക്കാരുടെ തിരുനാൾ ദിനമായ 25ന് വൈകുന്നേരം 5.30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 10ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും.വിശുദ്ധനെ വണങ്ങാനെത്തുന്ന വിശ്വാസികൾ കോവിഡ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് അസിസ്റ്റൻറ് വികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പിൽ,
ഫാ.പ്രിൻസ്
വള്ളോം പുരയിടത്തിൽ.
ഫാ. മാത്യു മുതുപ്ലാക്കൽ,
ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group