അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രശസ്ത തീർഥാടന കേന്ദ്രമായ
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും.നാളെ രാവിലെ 9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിക്കുന്ന ആഘോഷമായ സുറിയാനി കുർബാന. വൈകുന്നേരം 4 30ന് അർപ്പിക്കുന്ന തിരുനാൾ കുർബാന യോടൊപ്പം തിരുനാൾ പ്രദക്ഷിണവുo. പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 ന് 10 30 ന് റാസയും
പകൽ 12ന് പ്രദക്ഷിണവും നടക്കും. 25 ന് ഇടവക ജനത്തിന്റെ തിരുനാളിൽ വൈകുന്നേരം ഏഴിന് നടക്കുന്ന തിരുസ്വരൂപ പുന:പ്രതിഷ്ഠയോടുകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമാകും.
കോവിഡ് ആരോഗ്യ മാനദണ്ഡം പൂർണ്ണമായും പാലിച്ചു നടക്കുന്ന തിരുക്കർമ്മങ്ങളിൽ ഒരേസമയം 150 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group