നൂറു കുടുംബങ്ങളെ അരുവിത്തുറ പള്ളി ദത്തെടുക്കുന്നു….

കാഞ്ഞിരപ്പള്ളി :കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന നൂറു കുടുംബങ്ങളെ ദത്തെടുത്ത് അരുവിത്തുറ ദേവാലയം മാതൃകയാകുന്നു….ഇടവകയിലെ സാധാരണക്കാരായ നൂറ് കുടുംബങ്ങൾക്ക് 2021 ജൂൺ മുതൽ പ്രതിമാസം 1000 രൂപ വീതം എന്ന കണക്കിൽ പ്രതിവർഷം 12000 രൂപ ലഭിക്കുന്ന പദ്ധതിയാണ് ആദ്യഘട്ടത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്…ദത്തു കുടുംബങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് അവരെ സഹായിക്കുന്നതിന് സ്പോൺസർമാരും അവരോടൊപ്പം ഉണ്ടാവും…
കൂടാതെ ഇടവകയിലെ എസ്. എം. വൈ.എം, എ.കെ.സി.സി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, പിതൃവേദി,എഫ്.സി.സി.പ്രൊവിൻഷ്യൽ ഹൗസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്…കോവിഡും മറ്റിതര രോഗങ്ങളും മൂലം വിഷമിക്കുന്നവരെ സഹായിക്കുന്നതിനായി എ.കെ.സി.സി നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ ഫണ്ട് രൂപീകരിച്ചിരുന്നു…
ഈ നിധി വഴിയായി ഒരു ലക്ഷത്തിലധികം രൂപ ചികിത്സാ സഹായമായി ഇതിനോടകം നൽകി കഴിഞ്ഞു…കോവിഡ് ദുരിതങ്ങൾ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ആയിരം രൂപ സഹായമായി നൽകിയിരുന്നു…
ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട 150 കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാക്കി…
അർഹരായവർക്ക് ഈ സഹായം തുടർന്നും ലഭിക്കും…പാലാ മരിയ സദൻ,മണിയംകുളം രക്ഷാ ഭവൻ,എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഇടവകയിലെ
എസ്. എം.വൈ.എം.നേതൃത്വത്തിൽ ഭക്ഷണക്കിറ്റും നിത്യോപയോഗ സാധനങ്ങളും നൽകിയിരുന്നു….ഇടവകയിലെ എല്ലാ കുടുംബങ്ങളിലും വാർഡ് പ്രതിനിധികൾ വഴി കോവിഡ് പ്രതിരോധ ഹോമിയോ മരുന്നും വിതരണം ചെയ്തിരുന്നു….
ഇതിനോടൊപ്പമാണ് ഇപ്പോഴത്തെ ഈ പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group