ലോക പരിസ്ഥിതി ദിനത്തിൽ 30 വ്യക്ഷതൈകൾ നട്ട് മരിയൻ സൈന്യം വേൾഡ് മിഷൻ പാലക്കാട് ഗ്രൂപ്പ് നാടിന് മാതൃകയായി
പരിസ്ഥിതിയുടെ സംരക്ഷണത്തിനും, അതുവഴി പ്രപഞ്ചത്തിൻ്റെയും, നമ്മുടെ തന്നെയും നിലനിൽപിനായി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുവാൻ മരിയൻ സൈന്യം പ്രവർത്തകർക്ക് സാധ്യക്കട്ടെ എന്ന് വടക്കുംചേരി ലൂർദ്ദ് മാതാ ഫൊറോന വികാരി റവ.ഫാ.ജെയ്സൺ കെള്ളന്നൂർ സന്ദേശത്തിൽ പറഞ്ഞു.മരതൈ വിതരണ ഉദ്ഘാടനം സംഘടന കോഡിനേറ്റർ ബഹു .റെന്നി കാഞ്ഞിരത്തിങ്കൽ അച്ചനും മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ല പ്രസിഡൻ്റ് ജോൺ മണക്കളവും ചേർന്ന് നിർവഹിച്ചു.വ്യക്ഷതെ നടലിൻ്റെ ഉദ്ഘാടനം സെൻ്റ്.ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്റ്റർ Sr. അൽബീന, ഡോ.ഹണി, ഫിലിപ്പ് കണച്ചി പരുത്ത, സി ജോ മുതുകാട്ടിൽ എന്നിവർ ചേർന്ന് നടത്തി.ബിജോയി ജോർജ്, ബിനോ നമ്പ്യാർ മഠം, Sr. ക്ലാരെലറ്റ്, Sr.ജൂബിറ്റ്, ഷാജി എബ്രാഹം, ഷൈജു വള്ളോംകോട്, റിയ ജോസ് വെളിയത്തിൽ എന്നിവർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group