ക്ലബ്ബ് ഹൗസ് സഭ വിരുദ്ധ ചർച്ചകൾ മുറുകുമ്പോൾ…. അടിപതറാതെ കത്തോലിക്ക സഭ കൂടെയുണ്ട്….

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലബ്ബ് ഹൗസ് ചർച്ചകളാണ് സകലയിടത്തും ചർച്ചാ വിഷയം…….
ആ ചർച്ചകളിൽ കേരളത്തിലെ ക്രൈസ്തവർ വർഗ്ഗീയവാദികളാണെന്ന് വരെ ചിലയിടങ്ങൾ ചർച്ചകൾ പറഞ്ഞു വയ്ക്കുകയുണ്ടായി……
ഒരുപറ്റം ക്രൈസ്തവ യുവാക്കൾ ക്ലബ്ബ് ഹൗസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവരുടെ സ്വാതന്ത്ര്യത്തിൻമേൽ നടത്തിയ അവരുടെ ചർച്ചയെ നവോത്ഥാനരംഗത്ത് കേരള സമൂഹത്തിൽ വിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് സമഗ്ര സംഭാവന നൽകിയ ക്രൈസ്തവരുടെ മേൽ ചാർത്തി ക്രൈസ്തവർ വർഗ്ഗീയ വാദികൾ എന്ന പ്രചരണത്തിന് പുറമെ ബുദ്ധിജീവിയിടങ്ങൾ എന്ന് തോന്നിക്കുന്നവർ ചർച്ച നടത്തി പ്രചരിപ്പിക്കുമ്പോൾ ഇതേ ക്ലബ്ബ് ഹൗസിൽ ആദ്യഘട്ടത്തിൽ തീവ്രമായി സംസാരിച്ച മറ്റിടങ്ങളെ കാണാതെ പോയ അന്ധത നിറഞ്ഞ ഇരട്ടത്താപ്പിന് ഒരായിരം നല്ല നമസ്ക്കാരം…….
ഇനി ഒരു ചിന്ത പങ്കുവയ്ക്കാം…..
ക്രിസ്തു ആത്മീയമായി ദൈവരാജ്യം ഗിരി പ്രഭാഷണങ്ങളായി നൽകിയപ്പോഴും തന്റെ അജഗണത്തിന്റെ ഭൗതിക കാര്യങ്ങളിലും ശ്രദ്ധ വഹിച്ചിരുന്നു……
അതായത് പ്രഭാഷണം കഴിഞ്ഞ് കേൾവിക്കാരെ അവരുടെ വഴിയ്ക്ക് പറഞ്ഞു വിടാമായിരുന്നയിടത്ത് അവരെ ഒരുമിച്ചിരുത്തി അപ്പം വർദ്ധിപ്പിച്ച് അവരുടെ ഭൗതികതയെയും കരുതി……
അതു തന്നെയാണ് സഭയും നിർവഹിച്ചു പോരുന്നത്……
സഭ ആത്മീയമായി നിലകൊള്ളുമ്പോഴും സാമൂഹ്യമായി ഇടപെടൽ നടത്തുന്നുണ്ട്….
അത് നടത്തണം…..
അത് സഭയുടെ ധർമ്മമാണ്……
എന്നാൽ അതിന്റെ അടിസ്ഥാന ശിലകളായ ഇടവകകളിലും കുടുംബങ്ങളിലും പ്രതിഫലിക്കുന്നുണ്ടോ എന്ന വസ്തുതയാണ് നമ്മൾ പരിശോധിക്കേണ്ടത്……
ഇടവകയെന്നാൽ ഒരു കൂട്ടായ്മയാണ്…..ഇടവക വികാരിയാകുന്ന പുരോഹിതനും അദ്ദേഹത്തിന് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന കുടുംബങ്ങളും ചേർന്നതാണ് ഒരു ഇടവക……
പരസ്പരം ഐക്യത്തിലും സ്നേഹത്തിലും സഹവർത്തിക്കേണ്ട ഇടവകകളായി നിലകൊള്ളാൻ കുടുംബങ്ങളും തയ്യാറാകണം ……
അതായത് സമർപ്പിതരും അൽമായരും ചേർന്നാൽ മാത്രമേ സഭയായി തീരുകയുള്ളു……..
പക്ഷേ സമ്പത്തും പ്രൗഢിയും അണുകുടുംബ വ്യവസ്ഥിതിയും ചിലയിടങ്ങളിൽ കുടുംബങ്ങളെ ഇടവകയും പള്ളിയും ഞാറായ്ഴച്ച കൂടുന്ന ഇടങ്ങളായി മാത്രം വരുത്തി തീർക്കുന്നു എന്നതാണ് വസ്തുത…….
പള്ളിയിലേയ്ക്കോ അല്ലെങ്കിൽ പള്ളി കേന്ദ്രീകൃത സംഘടനകളിലേയ്ക്കോ മക്കളെ അയക്കുന്നതിനെക്കാൾ അവനവനിസത്തിലേയ്ക്ക് നയിക്കുന്നു….
ഇനി ആ കുടുംബത്തിനുള്ളിൽ ഒരു വിഷയമുണ്ടായാൽ ഇടവകയെന്ന തലത്തിൽ ഇടപെടാൻ ആ ഐക്യം ഇല്ലാതാകുന്നത് ഇത് എന്റെ പ്രശ്നമല്ല എന്ന തോന്നലിൽ ഏക തുരുത്തായി തീരുന്നതു കൊണ്ടാണ്……
ആ തുരുത്തിൽ നിന്ന് നമ്മളെ ബാധിക്കാത്ത പ്രശ്നം എന്നതിൽ ഇരിക്കുമ്പോൾ ആ തുരുത്തിനെ ബാധിക്കുന്ന പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കാൻ ഇടവകയെന്ന ഐക്യം ഇല്ലാതാകുന്നു……..
എന്റെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ല എന്നതിൽ നിന്ന് മറ്റ് ആശയധാരകളിലേയ്ക്ക് അവർ ചേക്കേറുന്നു……..
കുടുംബങ്ങളിലെ വിള്ളലും പരസ്പരം ഐക്യമില്ലായ്മയും ശക്തവുമല്ലാത്ത ഇടവകകളും പരിഹരിക്കേണ്ടപ്പെടേതുണ്ട്…..
ഇതിന് വിരോധഭാസമായ ഇടവകകളുണ്ട്……
എന്റെ ഇടവകയിലേയ്ക്ക് തന്നെ നിങ്ങളെ കൊണ്ടുപോകുന്നു……
ഓഖി വന്നാലും പ്രളയം വന്നാലും കോവിഡ് വന്നാലും ഇടവകവികാരിയെന്ന നിലയിൽ ഇടവക വികാരിയോടൊപ്പം ഐക്യത്തിൽ ശക്തമായി നിലകൊള്ളുന്നു……
ഓഖി വന്നപ്പോഴും പ്രളയം വന്നപ്പോഴും എന്റെ കൺമുന്നിൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇടവക വികാരിയും സഹ വികാരിമാരും ഞങ്ങളും ഒരുമിച്ച് നിന്നാണ് പ്രവർത്തിച്ചത്……
ഈ കോവിഡ് കാലത്ത് ഇടവകയുടെ നേതൃത്വത്തിൽ കർമ്മസേന രൂപീകരിച്ച് കമ്മ്യൂണിറ്റി കിച്ചണും
സാനിട്ടെയ്സിങ്ങും അങ്ങനെ ഐക്യത്തിൽ ഞങ്ങൾ മുന്നോട്ട് പോകുന്നു……
ഒരു പ്രത്യേയശാസ്ത്രത്തിനും ഞങ്ങളെ ഹൈജാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല…..
ആ ഐക്യത്തിന്റെ ശക്തിയിലാണ് കോവിഡ് പോരാളിയായി ഞാനും മുന്നിട്ടിറങ്ങുന്നത്…..
ആത്മീയമായും ഭൗതികമായും സമൂഹത്തിൽ നിലകൊള്ളുന്ന സഭ അറിയുന്നത് ഞാൻ കാണുന്നതും അനുഭവിച്ചറിയുന്നതും എന്റെ ഇടവകയെ തന്നെയാണ്……
കുടുംബങ്ങളെയും ഇടവകകളേയും ശക്തിപ്പെടുത്തുക….
അതിന് സമർപ്പിതരും അൽമായരും ഒരുമിച്ച് നിന്ന് ശക്തമായ നേതൃത്വമായി തീർന്നാൽ ഒന്നിനും കത്തോലിക്കരെ ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല…..
കാരണം നമ്മുക്ക് നമ്മളുണ്ടെന്ന ഐക്യത്തിൽ ക്രിസ്തുവിൽ ചേർന്നു നിൽക്കു……
ഒരു ശക്തിയ്ക്കും നിങ്ങളെ തകർക്കാനാവില്ല……????
Clinton Damian

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group