പുതിയ ഒരു വർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ…

    2021 അവസാനിക്കുകയാണ് പ്രതീക്ഷയുടെ പൊന്‍പ്രഭയുമായി 2022 കടന്നു വരികയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഓമിക്രോണിന്റെ പുതിയ വെല്ലുവിളികളിൽ നിന്നും ഏറെ വൈകാതെ നമ്മുടെയൊക്കെ ജീവിതം സാധാരണ പോലെ ആയിത്തീരും എന്നു പ്രതീക്ഷിക്കാം.

    2022 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

    കുടുംബവുമായി ബന്ധപ്പെട്ടതാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സന്ദേശം. മനുഷ്യന്റെ ഏറ്റവും ആഴമുള്ള പ്രശ്‌നങ്ങളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന് പാപ്പാ പറയുന്നു.

    കുടുംബം മനുഷ്യവംശത്തിന്റെ പ്രഥമവും അടിസ്ഥാനപരവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു ഘടകമാണ്. അതിനാല്‍ കുടുംബത്തിനെതിരായ ഏത് ആക്രമവും സമൂഹത്തെ മുഴുവനുമാണ് ബാധിക്കുന്നത്.

    1986 ലെ പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞത് ഇങ്ങനെയാണ്: ‘എങ്ങനെയാണോ കുടുംബം പോകുന്നത്, അങ്ങനെ തന്നെയായിരിക്കും രാജ്യം പോകുന്നത്. അതു പോലെ തന്നെയായിരിക്കും ലോകവും പോകുന്നത്.’

    ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ സൗഖ്യമാക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും പ്രഥമ പരിഗണന നല്‍കണം എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ എപ്പോഴും പറയുമായിരുന്നു.

    നാം 2022 ലേക്ക് കടക്കുന്ന ഈ അപൂര്‍വ സന്ദര്‍ഭത്തില്‍ നമുക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദേശം ഹൃദയത്തില്‍ സ്വീകരിക്കാം. കുടുംബ ബന്ധങ്ങളെ സ്‌നേഹം കൊണ്ട് സൗഖ്യമാക്കാം. തെറ്റുകുറ്റങ്ങള്‍ക്കു പൊറുതി കൊടുക്കാം. വിട്ടു പോയ കണ്ണികള്‍ കൂട്ടി യോജിപ്പിക്കാം.. നമ്മുടെ കുടുംബങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും കൊണ്ട് നിറയട്ടെ…


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group