സ്വര്‍ഗാരോഹണ തിരുനാള്‍: അഖണ്ഡ ജപമാല പ്രാര്‍ത്ഥനയുമായി സിറോ മലബാര്‍ ഹാമില്‍ട്ടണ്‍ യൂത്ത്മൂവ്മെന്റ്

ന്യൂസിലാന്‍ഡിലെ സിറോ മലബാര്‍ ഹാമില്‍ട്ടണ്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിനോട്‌ അനുബന്ധിച്ച് അഖണ്ഡ ജപമാല പ്രാര്‍ത്ഥന യജ്ഞ നടത്തുന്നു.ഓഗസ്റ്റ് 14, 15 തീയതികളില്‍ നടക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിന് ബിഷപ്പ് ബോസ്‌കോ പുത്തൂരിയും സിറോ മലബാര്‍ മിഷന്‍ ന്യൂസിലാന്‍ഡ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍ ജോര്‍ജ് അരീക്കലും ആത്മീയ നേതൃത്വം നൽകുന്നു.ഓക് ലാന്‍ഡ്‌, ഹാമില്‍ട്ടണ്‍, ടൗരാംഗ, ന്യൂ പ്ലിമൗത്ത്, ക്രൈസ്റ്റ് ചര്‍ച്ച് എന്നീ ഇടവകകളിലാണ് അഖണ്ഡ ജപമാല പ്രാര്‍ഥന നടക്കുന്നത്.കോവിഡ് മഹാമാരിയില്‍ വലയുന്ന ലോകരാജ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പരിശുദ്ധാത്മ അഭിഷേകം ലോകം മുഴുവന്‍ നിറയാനും വേണ്ടിയാണു ജപമാല പ്രാര്‍ത്ഥനയെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ന്യൂസിലാന്‍ഡ് നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group