കൊച്ചി : ക്രൈസ്തവ സഭയുടെ ചങ്കാണ് സന്യാസമെന്നും, സഭയുടെ ജീവിതത്തിന്‍റെ തുടിപ്പ് സന്യസ്ത ജീവിതത്തിലാണെന്ന് പറയുമ്പോള്‍ അത് വ്യക്തികളുടെ നേട്ടമായി പരിഗണിക്കപ്പെടാന്‍ പാടില്ലെന്നും, സഭയുടെ ഉള്ളിലാണ് സന്യാസം ജീവിക്കുകയെന്നും കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ.
കേരള കത്തോലിക്ക മെത്രാന്‍ സമിതി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി-കെസിഎംഎസ് 2023 സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്യസ്ത-വൈദീക സമൂഹം ഇക്കാലഘട്ടത്തില്‍ നേരിടുന്ന വേദന ധാരാളമുണ്ടെന്ന് പ്രസ്താവിച്ച അദ്ദേഹം, മണിപ്പൂർ വിഷയത്തിൽ കൈകൾ കോർത്തുപിടിച്ച് എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group