രണ്ടാഴ്ചയ്ക്കുള്ളിൽ ഏഷ്യയിൽ 5.9 ദശലക്ഷം കോവിഡ് -19 അണുബാധ.

ലോകത്തിലെ ഏറ്റവും വേഗതയേറിയ കോവിഡ് -19 ന്റെ വ്യാപനം ഏഷ്യയിൽ നടക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി ഐ‌എഫ്‌ആർ‌സി.രണ്ടാഴ്ചയ്ക്കുള്ളിൽ ഏഷ്യയിൽ 5.9 ദശലക്ഷം കോവിഡ് -19 അണുബാധയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ഏഷ്യയിൽ കൂടുതൽ ആളുകൾക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.ഭൂഖണ്ഡത്തിലെ ആശുപത്രികളെയും ആരോഗ്യ സംവിധാനങ്ങളെയും രോഗവ്യാപനം തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും . “ഈ പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ആഗോള സഹകരണം ആവശ്യമാണെന്നും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ (ഐ‌എഫ്‌ആർ‌സി) ഏഷ്യ പസഫിക് ഡയറക്ടർ അലക്സാണ്ടർ മാത്യൂ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങൾ, വാക്സിനുകൾ, സാമ്പത്തിക സഹായം എന്നിവ, അടിയന്തരമായ ആവശ്യമാണ് ഇത് ദുരിതബാധിതരായ ജനങ്ങളിലേക്ക് എത്തിക്കുവാൻ ആവശ്യമായ പിന്തുണ അന്താരാഷ്ട്ര സമൂഹം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group