ജനാധിപത്യം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്ന സാഹചര്യത്തിൽ മ്യാൻമർ സമാധാനപാതയിൽ വരുവാൻ പ്രാർത്ഥനകൾ നടത്തുകയാണ് ക്രൈസ്തവസമൂഹം.സൈനിക അട്ടിമറിക്കെതിരെജനങ്ങൾ നടത്തുന്ന നിസ്സഹരണ സമരം മൂന്നാഴ്ച്ച പിന്നിടുമ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.സായുധരായ സൈനികർ പ്രകടനക്കാരെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും സമാധാനപരമായ ജനക്കൂട്ടത്തിനിടയിൽ ഭയവും ഭീതിയും പരത്തുന്ന സാഹചര്യമാണ് നിലവിൽ മ്യാൻമാറിലുള്ളത് ,ഏറ്റുമുട്ടലുകൾക്കിടയിൽ എട്ടിലധികം ആൾക്കാർ മരണപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്.എന്നാൽ മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് മ്യാൻമർ ദിനപത്രം ഗ്ലോറിയ ന്യൂസ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.നിരവധി യാളുകൾക്ക് ഇതിനോടകം തന്നെ പരിക്ക് പറ്റിയിട്ടുണ്ട്. വാർത്ത സംവിധാനങ്ങൾ ഉൾപ്പെടെ ഫേസ്ബുക്ക്, വട്ട്സാപ് ,ട്വിറ്റെർ തുടങ്ങി നവമാധ്യമങ്ങളും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് അനുദിനം സ്ഥിതിഗതികൾ രൂക്ഷമാകുന്ന രാജ്യത്ത് നോമ്പുകാലത്ത് ക്രിസ്ത്യാനികൾ നടത്തുന്ന പ്രാർത്ഥനയും ഉപവാസവും ദാനധർമ്മം എന്നിവ മ്യാൻമറിലെ പ്രശ്നപരിഹാരത്തിനായി സമർപ്പിക്കണമെന്നും ജപമാലയും ആരാധനാലയവും ദിവ്യബലിയും എല്ലാ പള്ളികളിലും നടത്തി രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ദൈവത്തോട് അപേക്ഷിക്കുവാൻ യാങ്കോണിലെ സർഫ്രാഗാനയപയേ രൂപത ആർച്ച് ബിഷപ്പ് അലക്സാണ്ടർ വോൺചോ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യ പൂർണവും നീതി പൂർവവുമായ ജനാധിപത്യപരമായ ഭാവി ആഗ്രഹിക്കുന്നതായും ബലപ്രയോഗത്തിലൂടെ അധികാരമേറ്റവരെ അംഗീകരിക്കുവാൻ ആവില്ലെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.