വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരണർത്ഥം ബംഗാളി ഭാഷയിലെ ആദ്യ പുസ്തകം പുറത്തിറക്കി.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരണർത്ഥം ബംഗാളി ഭാഷയിലെ ആദ്യ പുസ്തകം പുറത്തിറക്കി.“വിശുദ്ധ യൗസേപ്പിതാവ്: കുടുംബങ്ങളുടേയും ആഗോള സഭയുടേയും സംരക്ഷകന്‍” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയിലെ യുവ വൈദികനായ ഫാ. ജോഹോണ്‍ മിന്റോയാണ് എഴുതിയിരിക്കുന്നത്. മരിയാബാദ് ഇടവകയിലെ സെന്റ്‌ ലൂയീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൂടിയായ ഫാ. മിന്റോ ലോക്ക്ഡൌണ്‍ കാലത്ത് വിശുദ്ധനെക്കുറിച്ച് നടത്തിയ അഗാധമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബംഗാളി ഭാഷയില്‍ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള ആദ്യ പുസ്തകമാണിത്.വിശുദ്ധനെക്കുറിച്ച് മാർപാപ്പമാര്‍ എഴുതിയിരിക്കുന്നവയുടെ തര്‍ജ്ജമകളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group