ഇന്തോനേഷ്യയിൽ കോവിഡ് സേവനത്തിനിടെ മരണപ്പെട്ടത് 120ൽപ്പരം സന്യസ്തർ..

ഇന്തോനേഷ്യയിൽ കോവിഡ് മഹാമാരിക്കാലത്തും ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെ രോഗബാധിതരായി മരണപ്പെട്ടത് 120ൽപ്പരം സന്യസ്തരെന്ന് റിപ്പോർട്ട്.അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘ഫിദെസാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ വർദ്ധിക്കാനുള്ള ആശങ്ക പങ്കുവെക്കുമ്പോഴും, ജീവൻ പണയപ്പെടുത്തിയും ആത്മീയശുശ്രൂഷകൾ തുടരാനുള്ള സഭാനേതൃത്വത്തിന്റെ പ്രതിജ്ഞാബദ്ധതയെയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കോവിഡിന്റെ ദുരിത പൂർണമായ ദിനങ്ങളിൽ ശുശ്രൂഷയും പ്രത്യാശയും പകരാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ഇന്തോനേഷ്യയിലെ കത്തോലിക്ക സഭക്ക് വലിയ വില നൽകേണ്ടിവന്നു. ഭയമില്ലാതെ സ്വയം സമർപ്പിക്കാൻ തയാറാകുന്ന രാജ്യത്തെ മുഴുവൻ സമർപ്പിതരുടെ കാര്യത്തിലും തങ്ങൾക്ക് ആശങ്കയുണ്ട്. സമർപ്പിത വിളികളുടെ കാര്യത്തിൽ സഭ സമൃദ്ധമാണെങ്കിലും ഒരു വൈദികനെയോ സമർപ്പിതയേയോ രൂപപ്പെടുത്താൻ വർഷങ്ങൾ വേണ്ടിവരും,’ ഇന്തോനേഷ്യൻ മെത്രാൻ സമിതി സെമിനാരി കമ്മീഷന്റെ നേതൃനിരയിലുള്ള ഫാ. ജോസഫ് ക്രിസ്റ്റാന്റോ സുരാട്ട്മാൻ വ്യക്തമാക്കി.

മരണപ്പെട്ട സമർപ്പിതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇന്തോനേഷ്യയിലെ കത്തോലിക്കാ സഭക്ക് വലിയ നഷ്ടമാണെന്ന് രാജ്യത്തെ പ്രമുഖ കത്തോലിക്കാ പോർട്ടലായ ‘സെസാവി ഡോട്ട് നെറ്റും ചൂണ്ടിക്കാട്ടുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group