ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ സൂക്ഷിച്ച അമൂല്യമായ ക്രൈസ്തവ ഗ്രന്ഥങ്ങൾ സൂക്ഷിക്കാൻ പുതിയ മ്യൂസിയം ആരംഭിക്കുന്നു..

ഇറക്ക് : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ സൂക്ഷിച്ച അമൂല്യമായ ക്രൈസ്തവ ഗ്രന്ഥങ്ങളും മറ്റും സംരക്ഷിക്കുവാനും പ്രദർശിപ്പിക്കുവാനും ഇറാക്കിൽ പുതിയ മ്യൂസിയം ആരംഭിക്കുന്നു. ഇറാഖിലെ അങ്കാവ ജില്ലയിലാണ് പുതിയ മ്യൂസിയം ആരംഭിക്കുന്നത്.കൽദായ മെത്രാന്മാരാണ് സുപ്രധാന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.കൽദായ വൈദികരും, സെമിനാരി വിദ്യാർത്ഥികളും താമസിക്കുന്ന ഒരു കെട്ടിടത്തിൽ തന്നെയായിരിക്കും മ്യൂസിയം നിർമ്മിക്കുന്നത്.ഡൊമിനിക്കൻ സഭയിലെ വൈദികർക്കണ് നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതലയുള്ളത് . മ്യൂസിയത്തിലേക്ക് മാറ്റുന്ന അമൂല്യ ശേഖരങ്ങൾ മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൈക്കിൾ മറ്റ് മെത്രാന്മാർക്ക് പരിചയപ്പെടുത്തുക്കയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group