“കൊല്ലരുത് ! എല്ലാ ജീവനും വിലപ്പെട്ടതാണ് ” വീണ്ടും പട്ടാളത്തോട് അഭ്യർത്ഥന നടത്തിയ യുവ വൈദികർ

“ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു കൊല്ലരുതേ. ” മ്യൻമാറിൽ
നടക്കുന്ന ആക്രമണത്തിൽ സൈന്യത്തോട് വീണ്ടും ജീവനുകൾക്ക് വേണ്ടി അഭ്യർത്ഥന നടത്തുന്ന കത്തോലിക്കാ പുരോഹിതന്മാരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ വീണ്ടും ചർച്ചയാകുന്നു.
കത്തോലിക്കാസഭയുടെ സമുച്ചയത്തിൽ അഭയം തേടിയെത്തിയ യുവ പ്രകടനക്കാരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുവാൻ ആയി വന്ന സൈനികരോട് ആണ് കത്തോലിക്കാ പുരോഹിതൻ വീണ്ടും ജീവനുവേണ്ടി അഭ്യർത്ഥന നടത്തിയത്.
കഴിഞ്ഞദിവസം കച്ചിൻ സ്റ്റേറ്റിലെ തലസ്ഥാനമായ മൈറ്റ്കിന യിൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു ഇതിനെതിരെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടി പട്ടാളത്തോട് സഹായ അഭ്യർത്ഥന നടത്തിയ കന്യാസ്ത്രീകളുടെ ചിത്രവും ആഗോള സമൂഹത്തിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ഭരണകൂടം എപ്പോൾവേണമെങ്കിലും കർശന കർഫ്യു ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ മ്യൻമാറിൽ കൂട്ടക്കൊലകൾ തടയുന്നതിൽ ക്രൈസ്തവ നേതൃത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജനങ്ങൾക്ക് വേണ്ടി തെരുവിലേക്ക് ഇറങ്ങാൻ മടിയില്ലാത്ത ക്രിസ്തുവിന്റെ പ്രതി പുരുഷന്മാർ യഥാർത്ഥത്തിൽ ക്രിസ്തു സാക്ഷ്യമാണ് നൽകുന്നത്.

“ഞാൻ വിരമിച്ചു പക്ഷേ ചാരിറ്റി വിരമിക്കുന്നില്ല,”
മൈറ്റകിന് രൂപതയുടെ ബിഷപ്പ് എമരിറ്റസ് എംജിആർ പി ടി സി യുടെ വാക്കുകളിൽ നിന്ന് തന്നെ മ്യൻമാർ കത്തോലിക്കാ സമൂഹം ജനങ്ങളെ സംരക്ഷിക്കുന്നതിൽ എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്ന് മനസ്സിലാക്കാൻ കഴിയൂo.
“എല്ലാ ജീവനുകളും വിലപ്പെട്ടതാണ് “ക്രിസ്തു വിശ്വാസത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട ഞങ്ങളുടെ ജീവിതങ്ങളിലൂടെ അത് പ്രാവർത്തിക മാക്കാൻ ശ്രമിക്കും.
ബിഷപ്പ് സെൽസോ ബാ ഷ്വെ പറഞ്ഞു മ്യൻമാർ സമാധാന പാതയിൽ വരുവാൻ നോമ്പുകാല ഉപവാസ പ്രാർത്ഥനകൾ സമർപ്പിക്കാനും വിശ്വാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group