മതപരിവർത്തനം നടത്തുന്നതിന് പ്രായം നിർബന്ധമാക്കുന്ന നിർദ്ദേശത്തെ എതിർത്ത് പാക്ക് മന്ത്രി… –

ലാഹോർ: പാകിസ്ഥാനിൽ മതപരിവർത്തനം നടക്കുന്നതിന് പ്രായം നിർബന്ധമാക്കണം എന്ന നിർദ്ദേശത്തെ എതിർത്ത് പാക്ക് മതകാര്യ മന്ത്രി നൂറുല്‍ ഹഖ് ക്വാദ്രി.പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ മതപരിവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്തുന്നതിനെ താന്‍ പിന്തുണക്കുന്നില്ലെന്ന് സെനറ്റിന്റെ മതന്യൂനപക്ഷാവകാശങ്ങളുടെ പാര്‍ലമെന്ററി കമ്മീഷന്റെ ഒരു യോഗത്തിനിടയില്‍ പാക്കിസ്ഥാന്‍ മതകാര്യമന്ത്രി പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്ലാമിക് ഐഡിയോളജി’ എന്ന ഉപദേശക സമിതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണ് ഈ വിഷയം.എന്നാല്‍ പ്രായവും മതപരിവര്‍ത്തനവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.രാജ്യത്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാകുന്നവരില്‍ ഏറെയും ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അവരെ മതം മാറ്റിയ നൂറുകണക്കിന് സംഭവങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group