കൊറിയൻ കത്തോലിക്കാ സഭയ്‌ക്കായി യൂട്യൂബ് ചാനൽ ആരംഭിച്ചു.

സിയോൾ:കൊറിയയിലെ കത്തോലിക്കാസഭയ്ക്ക് വേണ്ടി ഔദ്യോഗിക യൂട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചു.കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ” (സിപിബിസി)യാണ് യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. സുവിശേഷവൽകരണത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ദൈനംദിന പ്രാർത്ഥനകൾ, ആരാധനാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ,മതപരവും മറ്റു സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോ പ്രോഗ്രാമുകൾ, തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രോഗ്രാമുകളാണ് യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുക.
എല്ലാ തലങ്ങളിലും ഓൺലൈൻ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുവിശേഷവും,കൊറിയൻ കത്തോലിക്കാസഭയുടെ ശബ്ദവും ലോകത്തിലേക്ക് പ്രചരിപ്പിക്കുക എന്നതാണ് ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യമെന്ന് .പി.ബി.സി പ്രസിഡന്റെ ഫാ.സൈമൺ ജംഗ്റേ ചോ പറഞ്ഞു.കൊറിയൻ ജനതയിലേക്ക് “സുവിശേഷം എത്തിക്കുവാൻ ഈ യൂട്യൂബ് ചാനലിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group