തുർക്കി സെന്റ് ആന്റണീസ് ബസലിക്ക വിൽക്കാൻ ശ്രമം നടത്തിയ ആൾ അറസ്റ്റിൽ

ഇസ്‌താംബൂളിലെ ഏറ്റവുമായ പ്രശസ്തമായ സെൻട്രൽ ഇസ്തിക്ലാൽ കാഡെസിയിൽ സ്ഥിതിചെയ്യുന്ന പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ബസലിക്ക വിൽക്കാൻ ശ്രമിച്ച വ്യാജ അവകാശി അറസ്റ്റിൽ .ബസലിക്കയുടെ അവകാശം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജമായി ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച റിയൽ എസ്റ്റേറ്റ് ബിസിനസ് കാരൻ സെബഹാട്ടിൽ ഗോക്കിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇസ്‌താംബൂളിൽ റിയൽ എസ്റ്റേറ്റ് മാഫിയ നിയമവിരുദ്ധമായി ബസലിക്കയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തുവാൻ ശ്രമിക്കുന്നതായും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന മാഫിയയുടെ അതിക്രമങ്ങൾ വർധിക്കുന്നതായും സഭാനേതൃത്വം ചൂണ്ടിക്കാട്ടി.ബസലിക്കയെ ആഡംബര കെട്ടിടമാക്കി മാറ്റുവാനുള്ള സംഘടിത നീക്കത്തിന്റെ ഫലമാണ് ഈ കേസ് എന്ന് സഭാ നേതൃത്വം കുറ്റപ്പെടുത്തി. ദേവാലയം നിലനിൽക്കുന്ന ഭൂമിയുമായുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ബസലിക്ക സംരക്ഷിക്കാന്റ ശക്തമായ നടപടി ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും, ദേവാലയം തുർക്കി മന്ത്രാലയത്തിന്റെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും സഭാ നേതൃത്വം അവശപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group