ആധുനികയുഗത്തിൽ സുവിശേഷ വൽക്കരണത്തിനു വേറിട്ട ആശയവുമായി ഉസ്ബെക്കിസ്ഥാൻ സഭാനേതൃത്വം.
കലകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാനാണ് ഇവിടുത്തെ സഭാ നേതൃത്വം ശ്രമിക്കുന്നത്, ഇതിന്റെ ഭാഗമായി
വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള പള്ളിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻകാർനേറ്റ് വേഡ് ഓഫ് സമർകണ്ടിലെ പുരോഹിതരാണ് ഇതിന് നേതൃത്വം നൽകുന്നത്.
“കല സുവിശേഷവത്ക്കരണത്തിനുള്ള ഒരു ഉപകരണമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതിനാലാണ് സമർകണ്ടിലെ ഞങ്ങളുടെ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടാഴ്ച മുമ്പ് ആരംഭിച്ചത്, നൂറു വർഷം മുമ്പുള്ള അതിന്റെ സവിശേഷതകളിലേക്ക് തിരികെ കൊണ്ടുവരുവാനും,സുവിശേഷ വൽക്കരണത്തിന് പുതിയ അധ്യായം തുറക്കുവാനും സാധിക്കുമെന്ന്
ഇടവക വികാരി ഫാ. ഏരിയൽ അൽവാരെസ് ടോങ്കോവിച്ച് പറഞ്ഞു.
പ്രത്യേക സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങളുടെ
പുനർനിർമ്മാണവും,
ചിത്രങ്ങളുപയോഗിച്ച് കാറ്റെസിസിസ് ചെയ്യാനും അങ്ങനെ കലയിലൂടെ ക്രിസ്തുവിന്റെ സുവിശേഷo ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും വികാരി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group