ഏഷ്യന്‍ ഗെയിംസ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഫൈനൽ ഉറപ്പിച്ചത്.
8 വിക്കറ്റിനാണ് വിജയം. നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി പൂജ വസ്ത്രകറാണ് ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കിയത്.
കൂടാതെ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ വെള്ളി മെഡലോടെ ഗംഭീര തുടക്കമാണ് ഇന്ത്യ നടത്തിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ആദ്യ മെഡല്‍ നേട്ടം. കൂടാതെ പുരുഷന്‍മാരുടെ തുഴച്ചില്‍ മത്സരത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡല്‍ നേടിയെടുത്തു.
ഷൂട്ടിങ്ങില്‍ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ വെടിവെച്ചിട്ടത്. കൂടാതെ വ്യക്തിഗത ഷൂട്ടിങ്ങില്‍ രമിതയും മെഹുലിയും ഫൈനലിലേക്ക് പ്രവേശനം നേടുകയും ചെയ്തു. പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ അര്‍ജുന്‍ ലാല്‍ ജട്ടും, അരവിന്ദുമാണ് ഇന്ത്യക്കായി വെള്ളി മെഡല്‍ തുഴഞ്ഞ് നേടിയത്. നിലവിൽ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 5 മെഡലാണ് ഇതുവരെ ഇന്ത്യ കരസ്ഥമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group