മാർപാപ്പയുടെ വാക്കുകൾ വളച്ചൊടിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്…

കൊച്ചി: അമ്പത്തി രണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവസത്തിൽ ക്രൈസ്തവ നേതാക്കളോടും ജൂതമത നേതാക്കളോടും സംസാരിക്കവേ മതനേതാക്കൾ വിഭജനവും വിഭാഗീയയോ വിതയ്ക്കരുതെന്ന് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസിലും, മറ്റ് ചില വെബ് മാധ്യമങ്ങളിലും വന്ന വാർത്ത അവസരോചിതമായി കെട്ടിച്ചമച്ചത്.യൂറോപ്പിലും ചില ഇടങ്ങളിലും യഹൂദ വിരുദ്ധ മനോഭാവം വീണ്ടും തീവ്രമായി നിലനിൽക്കുന്നതിനുള്ള ആശങ്ക ഹംഗറിയിലെ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പ്രകടമാക്കിയിരുന്നു” ആ തീ പൊരി ആളിക്കത്താൻ ഇട കൊടുക്കരുത്. ഐക്യത്തിൽ ഊന്നിയ ക്രിയാത്മക സമീപനത്തിലൂടെ സാഹോദര്യം ജനിപ്പിക്കുകയാണ് വേണ്ടത് എന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ,- ആ വാക്കുകളെയാണ് മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുത് എന്ന ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group