തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. അറബിക്കടലിലെ ചുഴലിക്കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്തിലാണ് മഴ കനക്കുക.
ഗുജറാത്തില്‍ തുടരുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ അസ്ന ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ തീരത്ത് നിന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
അറബിക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന. ചുഴലിക്കാറ്റ് കേരള തീരം തൊടില്ലെങ്കിലും സ്വാധീനഫലമായി മഴ കനക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകള്‍ക്ക് നിലവില്‍ യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്.
വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡിഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ് -വടക്കുപടിഞ്ഞാര് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ വ്യാപകമായി മഴ ലഭിച്ചേക്കും.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m