ഈസ്റ്റര്‍ ദിനത്തിലെ അസംബ്ലി തെരഞ്ഞെടുപ്പ് : പ്രതിഷേധവുമായി ക്രൈസ്തവര്‍

ലോകരക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാന തിരുനാള്‍ ഇത്തവണ കൊണ്ടാടുന്ന ഏപ്രില്‍ 9നു പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ അസംബ്ലികളിലെ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ നടപടി വിവാദത്തില്‍.

ഈസ്റ്റർ ദിനത്തിൽ
പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാറ്റണമെന്ന്‍ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ചാപ്ലൈനായ ഫാ. ഇനയത്ത് ബര്‍ണാര്‍ഡ് പറഞ്ഞു. പ്രവിശ്യ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാമെന്നാണ് പാക്ക് ഭരണഘടനയില്‍ പറയുന്നത്.

ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) ന്റെ മുതിര്‍ന്ന നേതാവും പാക്ക് പ്രസിഡന്റുമായ ആരിഫ് അല്‍വി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഇരു പ്രവിശ്യകളിലെയും നിയമസഭകള്‍ കഴിഞ്ഞ മാസം മാത്രമാണ് പിരിച്ചുവിട്ടത്. ഈ സാഹചര്യത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള ശ്രമത്തിലാണ് പി.ടി.ഐയെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കേന്ദ്ര, പ്രവിശ്യ അസംബ്ലികളിലെ ക്രിസ്ത്യന്‍ അംഗങ്ങള്‍ സ്പീക്കര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഫാ. ബര്‍ണാര്‍ഡ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group