ദിവ്യകാരുണ്യ അനുഭവങ്ങള്‍ വെളിപ്പെടുത്തി ബഹിരാകാശ യാത്രികന്‍ മൈക്ക് ഹോപ്കിന്‍സ്

അമേരിക്കയിലെ ഇന്ത്യനോപോളിസില്‍ വെച്ച് നടന്ന പത്താമത് ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ ബഹിരാകാശത്തുവെച്ചുണ്ടായ ദിവ്യകാരുണ്യ അനുഭവങ്ങള്‍ വെളിപ്പെടുത്തി ബഹിരാകാശ യാത്രികന്‍ മൈക്ക് ഹോപ്കിന്‍സ്.

ആദ്യ ബഹിരാകാശ ദൗത്യത്തിന് ഞാന്‍ ഒറ്റക്കായിരുന്നില്ല. ദിവ്യകാരുണ്യ നാഥനെയും ഞാന്‍ കൂടെകൂട്ടിയിരുന്നു. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്പിച്ചിട്ടില്ലയോ. നിന്റെ ദൈവമായ കര്‍ത്താവു നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെയുണ്ടായിരിക്കും എന്ന വചനം എന്റെ ജീവിതത്തില്‍ നിറവേറിയെന്ന്‌ അദ്ദേഹം പറഞ്ഞു.

ബഹിരാകാശ യാത്രയില്‍ ഏറെ ശ്രമകരമായ ദൗത്യം പേടകത്തിന് അന്തരീക്ഷത്തിലൂടെ നടക്കുക എന്നതായിരുന്നു. ആ സമയങ്ങളില്‍ ദിവ്യകാരുണ്യ ഈശോ എനിക്ക് നല്‍കിയ ശക്തിയും, സമാധാനവും വര്‍ണ്ണനാതീതമാണ്. മൈക്ക് ഹോപ്കിന്‍സ്‌ന്റെ ഹൃദ്യമായ ഈ ദൈവാനുഭവും തീക്ഷണതയോടെയാണ് വിശ്വാസികള്‍ കേട്ടിരുന്നത്. ഗാല്‍വേസ്റ്റാന്‍ ഹോബ്‌സ്റ്റേണ് അതിരൂപതയില്‍ നിന്ന് പ്രേത്യേകാനുവാദം വാങ്ങിയാണ് അദ്ദേഹം ദിവ്യകാരുണ്യ ഈശോയുമായി ബഹിരാകാശദൗത്യം നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m