കേരളത്തിൽ ആദ്യമായി ആരംഭിച്ച വിശുദ്ധ ചാവറയച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം സെൻ്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ നാല്പതുമണി ആരാധന നാളെ തുടങ്ങും. എല്ലാ വർഷവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് നാല്‍പ്പതുമണി ആരാധന നടത്തുന്നത്. നാളെ രാവിലെ 6.00ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന: മോൺ. വർഗീസ് താനമാവുങ്കൽ (വികാരി ജനറാൾ, ചങ്ങനാശേരി അതിരൂപത). തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല്‌പതുമണി ആരാധന ആരംഭിക്കും.
രാവിലെ 9.00 മുതൽ രാത്രി 7.00 വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും ഇടവക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ആരാധന. രാത്രി 7.00 മുതൽ 8.00 വരെ തിരുമണിക്കൂർ ആരാധന: ഫാ. ക്ലീറ്റസ് ഇടശേരി സിഎംഐ നയിക്കും. വെള്ളിയാഴ്ച രാവിലെ 6.00ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന: ഫാ. ഷാജി തുമ്പേച്ചിറയിൽ. തുടർന്ന് ആരാധന. രാത്രി 7.00 മുതൽ 8.00 വരെ തിരുമണിക്കൂർ ആരാധന: ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ നയിക്കും.
ശനിയാഴ്ച നാല്‌പതുമണി ആരാധന സമാപനദിനം. രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group