പന്തക്കുസ്താ തിരുനാളിൽ ദൈവാലയങ്ങൾ തുറക്കാൻ തയ്യാറെടുത്ത് രൂപതകൾ.

കോവിഡ് പ്രതിസന്ധി മൂലം ദിവ്യ ബലികൾ നിർത്തിവച്ച സാഹചര്യത്തിൽ ഈ വർഷം പെന്തക്കുസ്താ തിരുനാൾ മുതൽ വീണ്ടും ദേവാലയങ്ങൾ പൂർണമായും തുറന്നുകൊടുക്കാൻ തയ്യാറെടുത്ത് അമേരിക്കയിലെ വിവിധ രൂപതകൾ.കോവിഡ് നിയന്ത്രണങ്ങളിലെ ഘട്ടം ഘട്ടമായുള്ള ഇളവുകൾക്ക് അനുസരിച്ച് നേരത്തേതന്നെ നിയന്ത്രിതമായ അളവിൽ വിശ്വാസികളെ ദൈവാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് മേയ് 23മുതൽ മടങ്ങിപ്പോകാനാകുമെന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വവും വിശ്വാസികളും.കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യം, വാക്‌സിനേഷൻ ലഭ്യത എന്നിങ്ങനെയുള്ള മെച്ചപ്പെട്ട സാഹചര്യമാണ് ഈ തീരുമാനത്തിലേക്ക് രൂപതകളെ നയിക്കുന്നത്.എങ്കിലും മാസ്‌ക്ക്, സാമൂഹിക അകലം എന്നിങ്ങനെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുതന്നെയാവും പ്രവേശനം നൽകുക.
അറ്റ്‌ലാന്റാ അതിരൂപത, നോർത്ത് കരോലിനയിലെ ഷാർലറ്റ് രൂപത തുടങ്ങിയ രൂപതകളിലാണ് പെന്തക്കുസ്താ തിരുനാളോടുകൂടി തിരുക്കർമ്മങ്ങൾ പുനരാരംഭിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group