ഫാ.ചെറിയാൻ നേരെവീട്ടിൽ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായി.

കോട്ടയം :വൃക്കദാനം ചെയ്ത് മഹനീയ മാതൃകയായി മാറിയ
ഫാ. ചെറിയാൻ നേരേവീട്ടിൽ ( 49 ) നിര്യാതനായി.
വാഹനാപകടത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഫാ.ചെറിയാൻ ഇന്ന് (മേയ് 27) ഉച്ചയ്ക്കാണ് ഇഹലോക വാസം വെടിഞ്ഞത്….
മൃതസംസ്‌കാരം പിന്നീട്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ ദൈവാലയ വികാരിയായി സേവനം അനുഷ്ഠിച്ചു വരവേ ഇക്കഴിഞ്ഞ 13-ന് മരട് പി.എസ് മിഷൻ ആശുപത്രിക്ക് സമീപത്തുവച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
പിന്നീട് ആരോഗ്യനിലയിലുണ്ടായ പുരോഗതിയെ കണക്കിലെടുത്ത് വെന്റിലേറ്ററിൽനിന്ന് മാറ്റിയെങ്കിലും ഇന്നലെ ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യസ്ഥിതി വഷളാകുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സത്യദീപം മുൻ ചീഫ് എഡിറ്റർ കൂടി ആയിരുന്നു അച്ചൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group