പാരാലിമ്പിക്സ് സ്വർണ മെഡൽ നേട്ടം ക്രിസ്തുവിനു സമർപ്പിച്ച് താരം.

പോളണ്ട് : പാരാലിംപിക്‌സ് വേദിയിലും ക്രിസ്തു സാക്ഷ്യം മുഴങ്ങി, പോളിഷ് പാരാലിംപിക്‌സ് അത്‌ലറ്റായ പിയോറ്റർ കൊസേവിച്ചണ് തന്റെ സ്വർണമെഡൽ നേടാൻ ക്രിസ്തുവിനെ സമർപ്പിച്ചത്.അപകടംമൂലം ജീവിതം വീൽചെയറിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും, ചാരത്തിൽനിന്ന് ഉയർത്ത ഫീനിക്‌സ് പക്ഷിയേപ്പോലെ കായികരംഗത്തേക്ക് കുതിച്ച പിയോറ്റർ ഡിസ്‌കസ് ത്രോയിൽ സ്വർണ മെഡൽ നേട്ടം കൈവരിച്ചിരിക്കുകയാണ്.സ്വപ്‌നസമാനമായ തന്റെ നേട്ടത്തിന് കാരണം ഈശോയും വിശുദ്ധ യൗസേപ്പിതാവുമാണെന്നാണ് പിയോറ്റർ സാക്ഷ്യപ്പെടുത്തുന്നത്. പാരാലിംപിക്‌സിലെ ഡിസ്‌കസ് ത്രോ മൈതാനിയിൽ കഴുത്തിൽ രണ്ട് ഉത്തരീയവുമണിഞ്ഞു വന്ന പിയോറ്റർ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, സ്വർണനേട്ടത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമാകുന്നത്.”പാരാലിംപിക്കിൽ ഏതെങ്കിലുമൊരു മെഡൽ നേടുകയെന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. സത്യസന്ധമായി പറഞ്ഞാൽ വെങ്കലമെങ്കിലും നേടണമെന്നാണ് ആശിച്ചത്. എന്നാൽ, ഇതാ സ്വർണം. ദൈവമാണ് അത് സാധ്യമാക്കിയത്. ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടും ഞാൻ പ്രാർത്ഥിച്ചിരുന്നു,’ 20.02 മീറ്റർ ദൂരം എറിഞ്ഞ് ഡിസ്‌കസ് ത്രോയിൽ സ്വർണ നേടിയ പിയോറ്റർ തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group