കോവിഡ് 19 : അവസാനത്തിനായി ആഗോള ജപമാല ”മാരത്തണി”നായി വത്തിക്കാൻ

കൊറോണ വൈറസ് പ്രതിരോധിക്കാനായി മെയ് മാസത്തെ ജപമാല പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി വത്തിക്കാൻ .സുവിശേഷവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലാണ് പരിശുദ്ധപിതാവിന്റെ അഗാധമായ ആഗ്രഹത്തിനൊത്ത് മെയ് മാസം ഒരു ”പ്രാർത്ഥന മാരത്തണിനായി”സമർപ്പിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.ദൈവത്തോടുള്ള പ്രാർത്ഥന മുഴുവൻ സഭയിൽ നിന്നും നിരന്തരം ഉയർന്നു വരുവാനും തന്മൂലം പകർച്ചവ്യാധികളെ ചെറുത്തു നിൽക്കുവാൻ മാതാവിനോടുള്ള ജപമാല പ്രാർത്ഥന കൊണ്ടേ കഴിയൂവെന്നും കൗൺസിൽ വ്യക്തമാക്കി.കത്തോലിക്കാ വ്യക്തികൾ, കുടുംബങ്ങൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്കിടയിൽ ജപമാലയുടെ പ്രമോട്ടർമാരായി ലോകത്തെ എല്ലാ കത്തോലിക്കാ ആരാധനാലയങ്ങൾ പ്രത്യേക തയ്യാറെടുപ്പുകൾ ഏർപ്പെടുത്തണമെന്ന് കൗൺസിൽ പറഞ്ഞു.മുപ്പത് ആരാധനാലയങ്ങൾ വിവിധ സമയങ്ങളിൽ തത്സമയ സംപ്രേഷണം ചെയ്യുന്ന ജപമാലയും ഉണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചു.കത്തോലിക്കാ സഭ മെയ് മാസത്തെ പരിശുദ്ധ കന്യകാമറിയത്തിനായി സമർപ്പിക്കുന്നുവെന്നും ലോകം മുഴുവൻ സംഹാരം നടത്തുന്ന കൊറോണ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത സഹായം ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ജപമാല യജ്ഞത്തിന് ഫ്രാൻസിസ് മാർപാപ്പ മെയ് 1 ന് തുടക്കം കുറിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group