ആത്മാവച്ചനെ നാളെ ദൈവദാസ പദവിയിലേക്ക് ഉയർത്തും ..

കുറവിലങ്ങാട്: ആത്മാവച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപ്രഖ്യാപനം നാളെ നടക്കും.കുര്യനാട് സെന്റ് ആൻസ ആശ്രമ ദേവാലയത്തിൽ വെച്ച് മൂന്നു മണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികനായിരിക്കും.വി.കുർബാന മധ്യേയാണ്ദൈവദാസപ്രഖ്യാപനം. പാലാ രൂപതാ ചാൻസലർ ഫാ. ഡോ.ജോസ് കാക്കല്ലിൽ അനുമതിപത്രo വായിക്കും. സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ ഉൾപ്പടെയുള്ള വൈദികർ സഹകാർമ്മികരായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ 200 പേർക്ക് മാത്രമാണ് പ്രവേശനാനുമതി.

1894 നവംബർ 20 നാണ് ഫാ.ബ്രൂണോ എന്ന ആത്മാവച്ചൻ ജനിച്ചത്. ദേവസ്യ എന്നായിരുന്നു പേര്. 1923 മേയ് 20ന് ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 15 ആശ്രമങ്ങളിൽ സേവനം ചെയ്തു. കുര്യനാട് ആശ്രമത്തിലായിരുന്നു ദീർഘകാലം ആത്മാവച്ചൻ സേവനം ചെയ്തത്.ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധനായാണ് ആളുകൾ ഈ പുരോഹിതനെ കണ്ടിരുന്നത്.1991 ഡിസംബർ 15 നാണ് അദ്ദേഹം അന്തരിച്ചത്.അദ്ദേഹത്തിന്റെ മുപ്പതാം ചരമവാർഷികദിനത്തിലാണ് ദൈവദാസപദവി പ്രഖ്യാപനം എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group