ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ ഹർജ്ജി സമർപ്പിച്ചു.
നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, സ്ഥാപക പ്രസിഡന്റ് മൈക്കിൾ വില്യംസ് എന്നിവർക്കൊപ്പം ചേർന്നാണ് ബിഷപ്പ് ഹർജ്ജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ എതിർ സത്യവാങ്മൂലത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ പ്രാർത്ഥനാ യോഗങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും അക്രമത്തിനിരയായവർക്ക് നിയമ പരിരക്ഷ നൽകണമെന്നും ബിഷപ്പ് ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group