വംശഹത്യയ്ക്ക് തുല്യമായ അതിക്രമങ്ങളാണ് നടക്കുന്നത് : ഓർത്തഡോക്സ് സഭാ തലവൻ

എത്യോപ്യയിലെ ടിഗ്രേമേഖലയിൽ വംശഹത്യയ്ക്ക് തുല്യമായ അതിക്രമങ്ങളാണ് നടക്കുന്നതെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ അബുൻ മത്തിയാസ് ആരോപിച്ചു.നവംബറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിന് ടിഗ്രേ വംശജരായ ക്രൈസ്തവരാണ് മരണപ്പെട്ടത്.ടിഗ്രേയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയണമെന്ന് പാത്രിയർക്കീസ് ആഗ്രഹിച്ചതിന്റെ വെളിച്ചത്തിലാണ് യു.എസ് ആസ്ഥാനമായുള്ള ”ബ്രിഡ്ജ് ഓഫ് ഹോപ്പ് ഇന്റർനാഷണൽ ”
എന്ന ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ”ഡെന്നിസ് വാഡ്‌ലി”യാണ് ഓർത്തഡോക്സ് സഭയുടെ തലവന്റെ വീഡിയോ സന്ദേശം പുറത്തുവിട്ടത്.
എല്ലാ എത്യോപ്യക്കാരെയും അന്താരാഷ്ട്ര സമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അബുൻ മത്തിയാസ് വീഡിയോ ആരംഭിക്കുന്നത്.
എത്യോപ്യയിലുടനീളം, പ്രത്യേകിച്ചും ടിഗ്രേയിൽ, നിരവധി ക്രൂരതകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്യുക, ബോംബാക്രമണം, പള്ളികൾ നശിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങൾ വിവരിക്കുന്നതിനു മുമ്പ് വംശഹത്യയാണ് പ്രധാനമായും ടിഗ്രേയിൽ അരങ്ങേറുന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group