സുഡാനിൽ ആക്രമണം; രണ്ട് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു.

സുഡാനിൽ അജ്ഞാതരായ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു.
തിരുഹൃദയ സന്യാസിനീ സഭാംഗങ്ങളായ സിസ്റ്റർ മേരി അബുദ്, സിസ്റ്റർ റെജീനാ റോബ എന്നിവരാണ് കൊല്ലപ്പെട്ട കന്യാസ്ത്രീകൾ.
ദക്ഷിണ സുഡാനെയും ഉഗാണ്ടയെയും ബന്ധിപ്പിക്കുന്ന ജുബ- നിമുലെ ഹൈവേയിൽ വെച്ച് ബസ് തടഞ്ഞുനിർത്തി അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.ടോറിറ്റ് രൂപതയിലെ ലോവ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തശേഷം തലസ്ഥാനമായ ജൂബയിലേക്ക് മടങ്ങാൻ കന്യാസ്ത്രീകളും മറ്റുള്ളവരും യാത്രചെയ്ത ബസിനുനേരെയാണ് ആയുധധാരികൾ ആക്രമണം നടത്തിയത്.കുറ്റിക്കാടുകളിൽ ഒളിച്ചതിനാൽ മറ്റുള്ളവർ വെടിയേൽക്കാതെ രക്ഷപ്പെട്ടു. ഏഴ് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ജുബ അതിരൂപത അഞ്ച് ദിവസത്തെ വിലാപദിനം പ്രഖ്യാപിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group