വിശ്വാസം ഉപേക്ഷിക്കത്തത്തിന്റെ പേരിൽ 11 ക്രൈസ്തവർക്കുനേരെ ആക്രമണം..

മധ്യപ്രദേശ്: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാത്ത 11 വിശ്വാസികൾക്ക് നേരെ മധ്യപ്രദേശിൽ ആക്രമണം. സംഘടിച്ചെത്തിയ തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റെന്നും അതിൽ നാലു പേർ ആശുപത്രിയിലാണെന്നും ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ റിപ്പോർട്ട് ചെയ്യുന്നു
മധ്യപ്രദേശിലെ അദ്‌നാധി ഗ്രാമത്തിലാണ് ആക്രമണം നടന്നത്.ഗ്രാമത്തലവനോടൊപ്പം സംഘടിച്ചെത്തിയ 250 പേരാണ് ആക്രമം അഴിച്ചുവിട്ടതെന്നും ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ നാട് വിടണം,’ എന്ന രണ്ട് നിർദേശങ്ങളാണ് ആക്രമികൾ മുന്നോട്ടുവെച്ചതെന്നും,എന്നാൽ ഭീഷണിക്കു മുന്നിൽ സധൈര്യം നിലയുറപ്പിച്ച ക്രൈസ്തവർക്കുനേരെ കല്ലുകൾകൊണ്ടായിരുന്നു ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.അദ്‌നാധി ഗ്രാമത്തിൽ കഴിയുന്ന 15 ക്രൈസ്തവ കുടുംബങ്ങളും 20 വർഷംമുമ്പ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരാണ്. ആ സമയത്ത് ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നും പ്രദേശവാസികൾ പറഞ്ഞു.പൊലീസിൽ പരാതി നൽകിയിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആരോപണവും ശക്തമാകുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group