ബാൾട്ടിമോർ: ഉക്രൈനിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്ന സാഹചര്യത്തിൽ
ബാൾട്ടിമോറിന് സമീപമുള്ള യുക്രെയ്നിയൻ കത്തോലിക്കാ സെമിത്തേരിക്ക് നേരെയും ആക്രമണം നടന്നു.
റഷ്യൻ സൈന്യം യുക്രെയ്നിൽ അധിനിവേശം നടത്തിയ ദിവസം രാവിലെയാണ് സെമിത്തേരിക്ക് നേരെയും ആക്രമണം നടന്നത്. അമ്പതോളം ശവക്കല്ലറകൾ നിലവിൽ തകർക്കപ്പെട്ട നിലയിലാണ് .
സെന്റ് മൈക്കൽ യുക്രെയ്നിയൻ കത്തോലിക്കാ ദേവാലയത്തിന്റെ കീഴിലുള്ള സെമിത്തേരിയാണ് ആക്രമിക്കപ്പെട്ടത്. ഏതെങ്കിലും തരത്തിലുള്ള ചുവരെഴുത്തുകളോ പെയ്ന്റിങോ നടന്നിട്ടില്ല.
ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല .റഷ്യൻ അധിനിവേശത്തിന്റെ
ഭാഗമായിട്ടായിരിക്കാം ആക്രമണമെന്നും,എന്നാൽ അത് തെളിയിക്ക പ്പെടേണ്ടതുണ്ടെന്നും സെമിത്തേരി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ബാൾട്ടിമോർ കൗണ്ടി പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group