പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിമർശനവുമായി മുഖ്യമന്ത്രി.
പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു മുസ്ലിം വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ചു കേസെടുത്തെന്ന ഹുസൈൻ മടവൂരിന്റെ ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഈരാറ്റുപേട്ടയിൽ കാട്ടിയത് തെമ്മാടിത്തരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണുണ്ടായിരുന്നത്. ഹുസൈൻ മടവൂരിനെപ്പോലെ പ്രത്യേക സ്ഥാനത്തിരിക്കുന്നവർ തെറ്റായ ധാരണ വെച്ചു പുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. അതു ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു തെറ്റും പോലീസിന് സംഭവിച്ചിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group