കത്തോലിക്ക സ്കൂളിന് നേരെ ആക്രമണം; സുരക്ഷക്കായി സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട് രൂപത

നൈജീരിയയിൽ കത്തോലിക്ക സ്കൂളിന് നേരെ ആക്രമണം, ആക്രമണത്തെ തുടർന്ന് സുരക്ഷക്കായി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് നൈജീരിയയിലെ മകുർദി രൂപത.

ഫാദർ ആംഗസ് ഫ്രേസർ മെമ്മോറിയൽ സ്കൂളിനു നേരെയാണ് ആക്രമണo ഉണ്ടായത്. തുടർന്ന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി സ്കൂൾ അടച്ചുപൂട്ടാൻ രൂപത അധികാരികൾ ഉത്തരവിടുകയായിരുന്നു,മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അന്ബെ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

മെയ് ഏഴിന് വൈകീട്ട് തോക്കുധാരികളായി എത്തിയ അജ്ഞാത സംഘമാണ് വിദ്യാർത്ഥികൾ ഉറങ്ങിക്കിടന്നിരുന്ന സമയത്തു വെടിയുതിർത്തുകൊണ്ട് ആക്രമണം നടത്തിയത്. “സ്കൂളിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഒരു മുൻ കരുതലിന്റെ ഭാഗമായാണ് “ മകുർദി രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മോസസ് ഇയോരപുവു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m