അന്താരാഷ്ട്ര പുസ്തകമേളയിൽ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാളിനു നേരെ ആക്രമണം

ഡ​ല്‍ഹി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാളിനു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം.

ഗിദിയോൺ ഇന്റർനാഷണല്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്റ്റാളിന് നേരെയാണ് ജയ് ശ്രീറാം വിളികളും മുഴക്കിയെത്തിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്.

സ്റ്റാളിൽനിന്ന് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

നാല്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ച് പുസ്തകസ്റ്റാളിലേക്ക് എത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കഴിഞ്ഞ പത്തു വർഷമായി ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗിദിയോൺ ഇന്റർനാഷണൽ പുസ്തക സ്റ്റാൾ ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവമുണ്ടാകുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര പുസ്തക മേളയിൽ നിരവധി മതപരമായ പുസ്തകസ്റ്റാളുകളുണ്ട്. എന്നാൽ, ഗിദിയോന്റെ മാത്രം സ്റ്റാൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മറ്റെല്ലാ പുസ്തക സ്റ്റാളുകളിലും വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബൈബിൾ സൗജന്യമായി ലഭിക്കുമെന്ന പോസ്റ്റർ സ്റ്റാളിൽ പതിച്ചിരുന്നതെന്ന് ഗിദിയോൺ ഇന്റർനാഷണലിന്റെ പ്രവർത്തകൻ ഡേവിഡ് ഫിലിപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group